രാജ്യത്തെ പ്രതിഷേധത്തില്‍ കേന്ദ്രം ഇടപെടാത്തത് സാമ്പത്തിക തകര്‍ച്ച മറച്ചുവെക്കാന്‍; മായാവതി

പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് ഇത്രയധികം പ്രതിഷേധങ്ങള്‍ നടന്നിട്ടും നിയമത്തില്‍ യാതൊരു മാറ്റം നടത്താനോ ഇടപെടാനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് രാജ്യത്തെ സാമ്പത്തിക തകര്‍ച്ച മറച്ചുവെക്കാനാണെന്ന് ബി.എസ്.പി നേതാവ് മായാവതി.

രാജ്യത്ത് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പം,തൊഴിലില്ലായ്മ,മൂല്യച്ച്യുതി എന്നീ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനാണ് പ്രതിഷേധങ്ങളില്‍ ഇടപെടാതെ പൗരത്വ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലാണ് മായാവതി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്

SHARE