പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. ഈ നിയമം നടപ്പിലാക്കാനുള്ള തിടുക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന് മായാവതി പറഞ്ഞു. ട്വിറ്ററിലായിരുന്നു മായാവതിയുടെ പ്രതികരണം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം.

ഇത് നടപ്പിലാക്കാനുള്ള തിടുക്കം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ബി.എസ്.പിയുടെ നിലപാട് വളരെ കൃത്യമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടില്‍ സേലത്ത് നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ നിയമം കീറിയെറിഞ്ഞുകൊണ്ട് പ്രതിഷേധിച്ച ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെയ്താപേട്ടില്‍ ഡി.എം.കെ യുവനേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം നടന്നത്. ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കുമെതിരാണ് നിയമമെന്ന് ആരോപിച്ചാണ് ഡി.എം.കെയുടെ പ്രതിഷേധം.

SHARE