പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോവാദികള്‍ പോസ്റ്റര്‍ പതിച്ചു

കല്‍പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോവാദികള്‍ എത്തിയതായി സംശയം. ഒരു സ്ത്രീയുള്‍പ്പെടെ സായുധരായ മൂന്നുപേരാണ് എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രധാന ഗേറ്റിന് മുന്നില്‍ ബാനറും പോസ്റ്ററും സ്‌ഫോടക വസ്തുവും സ്ഥാപിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്.

പുലര്‍ച്ചെ മൂന്നു മണിയോടെ ഇവര്‍ പ്രധാന ഗേറ്റിലെത്തി കാവല്‍ക്കാരെ തടഞ്ഞുവെക്കുകയായിരുന്നു. ശേഷം ഗേറ്റില്‍ പോസ്റ്ററുകള്‍ പതിച്ചു. ഇടക്ക് ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ച കാവല്‍ക്കാരനെ വിലക്കുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് തിരിച്ചുപോകുന്ന വഴി അതിരാവിലെ വിട്ടിലേക്ക് പോവാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളോട് സംസാരിച്ചതായും പൊലീസ് പറഞ്ഞു. സ്ഥലത്ത് നിന്ന് കണ്ടെടുത്ത സ്‌ഫോടക വസ്തു പൊലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നിര്‍വീര്യമാക്കി.

SHARE