സൗദിയിലെ എണ്ണ ശേഖരത്തിന് വന്‍ തീപ്പിടുത്തം

റിയാദ്: സൗദി അറേബ്യയിലെ അരാമ്‌ക്കോ എണ്ണ ശേഖരത്തില്‍ തീപ്പിടുത്തം. സൗദിയിലെ ഒരു പ്രാദേശിക ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. പുറത്ത് വിട്ട വീഡിയോയില്‍ പൊട്ടിത്തെറിയുടെ ശബ്ദവും പുക ഉയരുന്നതും കാണാം. എന്നാല്‍ തീപ്പിടത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളില്‍ ഒന്നാണ് സൗദി അരാമ്‌ക്കോ. തീപ്പിടുത്തതില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

SHARE