‘ക്വാഡന്‍ നീ ഒറ്റയ്ക്കല്ല ലോകം പറയുന്നു’

ഉയരം കുറഞ്ഞതിന്റെ പേരില്‍ കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കാന്‍ സാധിക്കാത്ത ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ ക്വാഡന്‍ ബെയില്‍സ് എന്ന ഒമ്പതുവയസുകാരന്‍ ഇന്ന് സാധരണക്കാരനല്ല, ‘വലിയ സെലിബ്രേറ്റിയാണവന്‍’. ഉയരക്കുറവ് മൂലം കൂട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ക്വാഡന്റെ വീഡിയോ ആണ് അമ്മയായ യരക്ക ബെയില്‍സ് ആണ് പുറത്തുവിട്ടത്.’എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ബെയില്‍സിന്റെ ഒന്‍പത് വയസ്സു പ്രായമുള്ള മകന്‍ ക്വാഡന്‍ പറയുന്നത്. മകനെ സ്‌കൂളില്‍ നിന്ന് തിരിച്ച് കൊണ്ടുപോകാന്‍ ചെന്നപ്പോഴാണ് ക്വാഡനെ കുട്ടൂകാര്‍ കളിയാക്കുന്നത് അവര്‍ കണ്ടത്.

വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ 15 മില്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ലോക പ്രശസ്ത സിനിമാ താരം ഹഗ് ജാക്ക്മാനടക്കം നിരവധി ആളുകളാണ് ക്വാര്‍ഡന് പിന്തുണയുമായി രംഗത്തെത്തിയത്. ലോകത്തിലെ പ്രമുഖ റഗ്ബി ടീമായ ക്യൂന്‍സ്‌ലാന്റ് ന്യൂസിലാന്റ് മയോര്‍സുമായുള്ള മത്സരത്തിലെ മുഖ്യ ആകര്‍ഷണം ക്വാര്‍ഡന്‍ ആയിരുന്നു. ക്യൂന്‍സ്‌ലാന്റ് ടീം ക്യാപ്റ്റന്‍ ജോയല്‍ തോംസണിന്റെ കൈപിടിച്ച് ക്വാര്‍ഡന്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ കരഘോഷമായിരുന്നു.

വീഡിയോ കണ്ട് തന്റെ മകനെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ ക്വാര്‍ഡന്റെ അമ്മ ഇതുപോലെയുള്ള കളിയാക്കലുകള്‍ ഓരോ രക്ഷകര്‍ത്താവിനും തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന ഏറ്റവും മോശം പേടിസ്വപ്‌നമാണെന്നും പറയുന്നു.

SHARE