അമേരിക്കയില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെടിവെയ്പ്പ് ; 11 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. വെര്‍ജീനയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ തോക്കുമായി എത്തിയ ഇയാള്‍ തുരുതുര വെടിയുതിര്‍ക്കുകയായിരുന്നു. വെര്‍ജീനിയ ബീച്ച് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്ന് മേയര്‍ ബോബി ഡെയര്‍ പ്രതികരിച്ചു.

SHARE