മോദിക്കെതിരെ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം.ജദവ്പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെ.എന്‍.യു സര്‍വ്വകലാശാലയിലെ അക്രമത്തിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് മോദി ബംഗാളിലെത്തിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പ് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് മമത. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മോദിയും മമതയും ഒരുമിച്ച് വേദി പങ്കിട്ടിട്ടുമില്ല.

SHARE