പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വപട്ടികയ്ക്കുമെതിരെ മഹാരാഷ്ട്രയില്‍ വന്‍ പ്രതിഷേധം. മുബൈയിലെ ധാരാവിയില്‍ നടന്ന ശക്തമായ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
പൗരത്വ നിയമത്തിനെതിരെ ഇന്ത്യയില്‍ നിരവധി ഇടങ്ങളില്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ നടന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധമാര്‍ച്ച് നടന്നു. നൂറുകണക്കിന് ആളുകളാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്.
Protest in Dharavi today against NRC-CAB…
— Sanwar Ali (@advsanwar) December 22, 2019
Asias largest slum in Mumbai
Everyone in the country knows Modi-Amit are trying to play with the Constitution
pic.twitter.com/Z30a8384BZ
സ്ത്രീകളാണ് പ്രധാനമായും മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കുട്ടികളും പുരുഷന്മാരും അടക്കം നിരവധി പേര് ഇവര്‍ക്ക് പിന്തുണയുമായി അണിനിരക്കുകയായിരുന്നു. കുടുംബത്തെ ഓര്‍ത്തുള്ള ആശങ്കയാണ് പ്രതിഷേധവുമായി തെരുവിലിറക്കിയതെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പല സ്ത്രീകളും പ്രതികരിച്ചു.