മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് വീണ്ടും യു.എസ്‌

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും യു.എസ്. നിരവധി ഭീകരാക്രമണങ്ങളാള്‍ക്കാണ് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനും അസര്‍ ഭീഷണിയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാര്‍ഡിനോ പറഞ്ഞു.

ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതോടെ അന്താരാഷ്ട്ര യാത്രാവിലക്ക് അടക്കം നിരവധി പ്രതിസന്ധികള്‍ അസറിന് നേരിടേണ്ടി വരും.

നേരത്തെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അംഗങ്ങളായ യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടു വരുമെന്ന് അറിയിച്ചിരുന്നു.
അതേസമയം മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള ശ്രമത്തിന് ചൈനയാണ് പ്രധാനമായും തടസം നില്‍ക്കുന്നത്.