അടുത്ത അധ്യയന വര്‍ഷം സ്‌കൂളുകളില്‍ മുഖാവരണം നിര്‍ബന്ധമാക്കി


തൃശ്ശൂര്‍/കണ്ണൂര്‍: കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കി. മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്.

രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് നിര്‍മാണം.

മറ്റ് നിര്‍ദേശങ്ങള്‍

  • കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തിത്തുണിയിലായിരിക്കും നിര്‍മാണം.
  • ഓരോ ബി.ആര്‍.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിര്‍മിക്കണം.
  • മുഖാവരണനിര്‍മാണത്തിനുള്ള വസ്തുക്കള്‍ ബി.ആര്‍.സി. വാങ്ങണം
  • മുഖാവരണ നിര്‍മാണത്തിന് രക്ഷിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം തേടാം.
  • മേയ് 30-നുള്ളില്‍ സ്‌കൂളുകളില്‍ മുഖാവരണം എത്തിക്കണം.
  • സൗജന്യ യൂണിഫോമിനായുള്ള തുകയില്‍ ഇതിന്റെ ചെലവ് വകയിരുത്തും
  • മുഖാവരണനിര്‍മാണത്തിനായി കൂട്ടംകൂടരുത്.
  • വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നല്‍കിയാല്‍ അത് വകയിരുത്തണം.
SHARE