സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് ഇനി മാസ്‌ക് നിര്‍ബന്ധം; പുതിയ വിജ്ഞാപനം ഇറക്കി


തിരുവനന്തപുരം; സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനമിറക്കി. മറ്റൊരു വിജ്ഞാപനം വരുന്നതുവരെ ഇത് തുടരും. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇന്നുമുതല്‍ പതിനായിരം രൂപ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കാം. മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് സംസ്ഥാനം ഭേദഗതി ചെയ്തു.

എല്ലാത്തരം വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്തോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകും. അകലം പാലിക്കാതെയുള്ള യോഗങ്ങള്‍, മുന്‍കൂര്‍ അനുമതി ഇല്ലാത്ത സമരങ്ങള്‍, ഘോഷയാത്രകള്‍ ഇവയൊന്നും ഇനി പാടില്ല. വിവാഹത്തിന് 50 പേരിലും മരണാനന്തര ചടങ്ങില്‍ 20 പേരിലും കൂടരുത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ‘ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍’ ചെയ്യണമെന്നും പുതുക്കിയ ഓര്‍ഡിനന്‍സില്‍ പറയുന്നു.

SHARE