അഞ്ചു മാസങ്ങള്‍ക്ക് ശേഷം ചൈനയിലെ മുസ്‌ലിം പള്ളികള്‍ പാര്‍ത്ഥനയ്ക്കായി തുറന്നു

ബീജിങ്: കോവിഡ് ലോക്ക്ഡൗണില്‍ അഞ്ചു മാസമായി അടഞ്ഞു കിടന്നിരുന്ന ചൈനയിലെ പള്ളികള്‍ തുറന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മസ്ജിദുകള്‍ തുറന്നത്.

മിക്ക പള്ളികളിലും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം നടന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു നമസ്‌കാരം. മാസ്‌കുകള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. പള്ളിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കമെന്നും തെല്‍മല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാര്‍ത്ഥനയ്ക്ക് അര മണിക്കൂര്‍ മുമ്പാണ് പള്ളികള്‍ തുറക്കുക. നമസ്‌കാരം കഴിഞ്ഞയുടന്‍ തന്നെ അടക്കുകയും ചെയ്യും.