മാരുതി വില്‍പ്പന കുറഞ്ഞു

മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ കാര്‍വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 1,17,908 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. 2015ല്‍ ഇത് 1,19,149 കാറുകളായിരുന്നു. ആള്‍ടോ, വാഗണ്‍ ആര്‍ എന്നീ ചെറു കാറുകളുടെ വില്‍പ്പനയില്‍ 15.3 ശതമാനം ഇടിവുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനി 31,527 ചെറു കാറുകളാണ് വിറ്റത്. 2015ല്‍ ഇത് 37234 ആയിരുന്നു.

SHARE