ഞായറാഴ്ചകളിലേക്ക് നിശ്ചയിച്ച കല്ല്യാണങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവെന്ന് കര്‍ണാടക

ബംഗളൂരു: നേരത്തെ നിശ്ചയിച്ച ഞായറാഴ്ചകളിലെ വിവാഹങ്ങള്‍ക്ക് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ നിന്നും നിന്നും ഒഴുവാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.

നാലാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവിലെ മെയ് 24, 31 തീയതികളില്‍ ഇതിനകം നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങളെയാണ് ഞായറാഴ്ചകളിലെ സമ്പൂര്‍ണ അടച്ചുപൂട്ടിലില്‍ നിന്നും ഒഴിവാക്കുന്നത്. കേരളത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലും ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന ആശയം യെദ്യൂരപ്പ സര്‍ക്കാര്‍ നടപ്പാക്കിയത്.

അതേസമയം, രാജവ്യാപകമായി അന്തര്‍സംസ്ഥാന യാത്രാ വിലക്ക് നീങ്ങിയതോടെ കര്‍ണാടകയില്‍ കോവിഡ് -19 കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സംസ്ഥാനത്ത് നിന്ന് 143 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. കര്‍ണാടകയിലെ ഏറ്റവും വലിയ ഏകദിന വര്‍ദ്ധനവാണിത്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 143 കേസുകളില്‍ 96 ഉം മഹാരാഷ്ട്രയില്‍ നിന്നാണ്.