വിവാഹഭ്യര്‍ത്ഥന നിരസിച്ചു; ആസ്പത്രി ജീവനക്കാരിക്ക് വെട്ടേറ്റു

തിരുവനന്തപുരം: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആസ്പത്രി ജീവനക്കാരിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്എടി ആസ്പത്രിയിലെ ജീവനക്കാരി പുഷ്പക്കാണ് ഓട്ടോ ഡ്രൈവറുടെ വെട്ടേറ്റത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് വരുമ്പോള്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റോഡില്‍വെച്ചാണ് ആക്രമണമുണ്ടായത്. നിതിന്‍ എന്ന ഓട്ടോ ഡ്രൈവറാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. വെട്ടേറ്റ പുഷ്പ്പയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE