‘പശുവിന്റെ പേരില്‍ സംഘ് പരിവാര്‍ കൊലപ്പെടുത്തിയ ഉമര്‍ഖാന്റെ മക്കളുടെ വിവാഹമാണ്’; സഹായ അഭ്യര്‍ത്ഥനയുമായി മുസ്ലിം യൂത്ത്‌ലീഗ്

കോഴിക്കോട്: രാജസ്ഥാനിലെ ആള്‍വാറില്‍ പശു ഭീകരര്‍ കൊലപ്പെടുത്തിയ ഉമര്‍ ഖാന്റെ മക്കളുടെ വിവാഹത്തിന് സഹായ അഭ്യര്‍ത്ഥനയുമായി മുസ്ലിംയൂത്ത് ലീഗ്. പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഉമര്‍ഖാന്റെ കുടുംബം. മൂത്തമകന്‍ ജാവേദ് ജാമിഅ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയാണ്. വാഹനമോടിച്ചാണ് ജാവേദ് പഠനം മുന്നോട്ട് കൊണ്ട് പോകുന്നത്. ജാവേദിന് താഴെ അഞ്ച് സഹോദരിമാരും മൂന്ന് സഹോദരന്‍മാരുമുണ്ട്. ഇതിലെ രണ്ടു പെണ്‍മക്കളുടെ വിവാഹമാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഈ കുടുംബത്തിന് സഹായം നല്‍കേണ്ടതുണ്ട്. നാളെയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്നും ആയതിനാല്‍ വിവാഹം ഭംഗിയായി നടത്താന്‍ ഏവരും സഹായം നല്‍കണമെന്നും മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ ആവശ്യപ്പെട്ടു.

അസ്സലാമു അലൈക്കും…

മുഹമ്മദ് ഉമര്‍ ഖാനെ .ഓര്‍മ്മയില്ലേ? രാജസ്ഥാനിലെ ആള്‍വാറിലെ കാലിച്ചന്തയില്‍ നിന്ന് കന്നുകാലികളെ വാങ്ങി വരും വഴി, പശു ഭീകരര്‍ പതിയിരുന്ന് വെടി വച്ച് കൊന്നതാണ് ഉമര്‍ ഖാനെ. ഉമര്‍ ഖാന്റെ മകള്‍ എട്ടു വയസുകാരി മെഹ്നയും, കുഞ്ഞു സഹോദരനും 2017 ഡിസംബര്‍ 10 ന്, മനുഷ്യാവകാശ ദിനത്തില്‍ തിരൂരിലെ മുസ്ലിം ലീഗ് പരിപാടിത്തിയത് വന്‍ വാര്‍ത്താപ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ അന്ന് പ്രസിദ്ധീകരിച്ചത്. അന്ന് അവരോടൊപ്പം കൂടെ വന്നത് ഉമര്‍ ഖാന്റെ സഹോദരീ പുത്രന്‍ ജാവേദ് ആയിരുന്നു. അവര്‍ക്കു വേണ്ടിയാണ് ഈ സഹായാഭ്യര്‍ത്ഥന

അന്നു മുതല്‍ നമ്മുടെ പ്രസ്ഥാനവുമായി ആത്മബന്ധം പുലര്‍ത്തുന്ന കുടുംബമാണത് . ജാമിഅ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയായ ജാവേദ് നമ്മുടെ പ്രസ്ഥാനത്തിന്റെ പരിപാടികളിലും ഡല്‍ഹിയില്‍ സജീവ സാന്നിദ്ധ്യമാണ്.വാഹനമോടിച്ചാണ് ജാവേദ് പഠനം മുന്നോട്ട് കൊണ്ട് പോയിരുന്നത്. സാധാരണ ക്യഷിക്കാരനാണ് ജാവേദിന്റെ പിതാവ്. അഞ്ച് സഹോദരിമാരടക്കം ഒമ്പത് മക്കള്‍, അവരില്‍ മൂത്തയാളാണ് ജാവേദ്. പഴയ ഒരു വീട്ടില്‍ താമസിക്കുന്ന ആ കുടുംബത്തിന്റെ നിത്യച്ചെലവ് പോലും ആ കുടുംബത്തിന് മുന്നില്‍ ചോദ്യ ചിഹ്നമാണ്. വരുന്ന 8 ന് രണ്ട് സഹോദരിമാരുടെ വിവാഹമാണ്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്ന ആ കുടുംബം നമ്മുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. നാളെ നടക്കാനിരിക്കുന്ന ആ വിവാഹം ഭംഗിയായി നടക്കാന്‍ നമ്മുടെ സഹായം അത്യാവശ്യമാണ്..

പശുവിന്റെ പേരില്‍ സംഘ് പരിവാര്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ഉമര്‍ ഖാന്റെ കുടുംബത്തെ സഹായിക്കാന്‍, ആ പാവപ്പെട്ട കുടുംബത്തിലെ നമ്മുടെ രണ്ട് സഹോദരിമാരുടെ വിവാഹം ഭംഗിയായി നടത്താന്‍, താങ്കളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ചെയ്യണം എന്നഭ്യര്‍ത്ഥിക്കുന്നു.. നാഥന്‍ സ്വീകരിക്കട്ടെ…
അക്കൗണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു…

AC number
35533577404
Name Javed
Ifsc SBIN0011553
SBI Jasola branch

സ്നേഹപൂർവ്വം
സി കെ സുബൈർ
ജനറൽ സെക്രട്ടറി
മുസ്ലിം യൂത്ത് ലീഗ്
ദേശീയ കമ്മിറ്റി

SHARE