‘പുരാണത്തിലെ ഹനുമാന്‍ ലങ്കക്ക് മാത്രമാണ് തീയിട്ടത്. ഇവിടെ ആധുനിക ഹനുമാന്‍ ഇന്ത്യ മുഴുവന്‍ ചുട്ടു ചാമ്പലാക്കുകയാണ്’;മോദിക്കും അമിത്ഷാക്കുമെതിരെ പരിഹാസവുമായി കട്ജു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ നരേന്ദ്ര മോദിയെ പരിഹസിച്ച് സുപ്രിം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയായിരുന്നു കട്ജുവിന്റെ പരിഹാസം. പുരാണത്തിലെ ഹനുമാന്‍ ലങ്കയ്ക്ക് മാത്രമാണ് തീയിട്ടതെന്നും ഇവിടെ ആധുനിക ഹനുമാന്‍ ഇന്ത്യ മുഴുവന്‍ ചുട്ടു ചാമ്പലാക്കുകയാണെന്നും കട്ജു ട്വീറ്റ് ചെയ്തു.

‘അസമും കശ്മീര്‍ പോലെ നിന്ന് കത്തുകയാണ്. രാജ്യം കത്തുന്ന സമയത്ത് ഈ ആധുനിക നീറോമാര്‍ വീണവായിക്കുകയാണ്. ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടത്. എന്നാല്‍ ഈ ആധുനിക ഹനുമാന്‍ ഇന്ത്യയെ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ്’ അദ്ദേഹം ട്വീറ്റ് ചെയ്തു.

ആദ്യം കശ്മീര്‍, ഇപ്പോള്‍ അസം ഇനി അടുത്തതായി ഏത് സംസ്ഥാനത്താണ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വിലക്കാന്‍ പോകുന്നത് എന്നും കട്ജു ട്വിറ്ററില്‍ ചോദിച്ചു. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയായും കട്ജു ഇതിനെ വിമര്‍ശിക്കുന്നുണ്ട്.

ഇന്നലെ രാജ്യസഭയിലും മോദിക്കും അമിത്ഷാക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ടു