മാര്‍ക്ക്ദാന വിവാദം; മന്ത്രി ജലീലിന്റെ വാദങ്ങള്‍ തള്ളി വിവരാവകാശരേഖ

എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രിയുടേയും വൈസ് ചാന്‍സലറുടേയും വാദങ്ങള്‍ തള്ളി വിവരാവകാശരേഖ. ഫയല്‍ അദാലത്തില്‍ തന്നെ മാര്‍ക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സര്‍വകലാശാല തന്നെ നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ നടന്ന അദാലത്തില്‍ തന്നെ ഒരു മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്.

എന്നാല്‍ ഒരു വിഷയത്തിന് ഒരു മാര്‍ക്ക് കുറഞ്ഞ കുട്ടിക്ക് അധിക മാര്‍ക്ക് നല്‍കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെടി ജലീലിന്റെ വിശദീരകരണം. ഇതിനിടെ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ഡോ ഷറഫുദ്ദീന്‍ അദാലത്തില്‍ പങ്കെടുത്തതും വിവാദമായിരുന്നു.