നയിക്കാന്‍ മുനവ്വിറലി തങ്ങള്‍ പി.കെ ഫിറോസ് ഉപനായകന്‍

കണ്ണൂര്‍: മുനവ്വിറലി ശിഹാബ് തങ്ങള്‍ നായകനായ യുവജനയാത്രയില്‍ പി.കെ ഫിറോസ് ഉപനായകന്‍. എം എം സമദ് ഡയറക്ടറും നജീബ് കാന്തപുരം കോഡിനേറ്ററുമായിരിക്കും.

നവംബര്‍ 24ന് കാസര്‍കോട് നിന്ന് തുടങ്ങുന്ന ജാഥ സംഘാംഗങ്ങളെയും പരിചയപ്പെടുത്തിയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രഖ്യാപനം നടത്തിയത്. . സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍ എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍.
മുജീബ് കടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത് എന്നിവര്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരാണ്. മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ ജാഥാ സ്ഥിരാംഗങ്ങളാണ്.