പഴയ മുഖം പുതിയ ഭാവം

ലണ്ടന്‍: രണ്ട് ദിവസമായി ഡിയാഗോ മറഡോണ ലണ്ടനിലുണ്ട്… ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനവും ലിവര്‍പൂളും തമ്മിലുളള മല്‍സരം വീക്ഷിച്ച അദ്ദേഹം ഹോട്ടലുകള്‍ കയറിയിറങ്ങി നല്ല ഭക്ഷണവുമടിച്ചാണ് കൂട്ടുകാരിക്കൊപ്പം മടങ്ങിയത്. രണ്ട് കൈകളിലും വാച്ചു കെട്ടിയ മറഡോണയായിരുന്നു ഇന്നലെ ഇംഗ്ലീഷ് പത്രങ്ങളിലെ രസമുള്ള വാര്‍ത്ത. പ്രീമിയര്‍ ലീഗ് മല്‍സരം ആസ്വദിക്കാനെത്തിയ വേളയില്‍ ടോട്ടനം താരങ്ങളുമായി അദ്ദേഹം സൗഹൃദം പങ്കിട്ടു. ടോട്ടനം സൂപ്പര്‍ താരം ഹാരി കെവിലിനൊപ്പം അല്‍പ്പസമയം ചെലവഴിച്ചാണ് രാത്രി തന്റെ പകുതി വയസ് മാത്രം പ്രായമുളള കൂട്ടുകാരിക്കൊപ്പം ഹോട്ടലില്‍ എത്തിയത്. പ്യൂമയുടെ ആഷ് നിറത്തിലുള്ള ട്രാക്ക് സ്യൂട്ടുമണിഞ്ഞാണ് കൂട്ടുകാരിയും ഫുട്‌ബോളറുമായ റോക്കി ഒലിവക്കൊപ്പം മറഡോണ ഹോട്ടലില്‍ എത്തിയത്. ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴാവട്ടെ വയ്യാത്ത നിലയിലുമായിരുന്നു. പലരും താങ്ങിപിടിച്ചാണ് അദ്ദേഹത്തെ ടാക്‌സിയില്‍ കയറ്റിയത്.

SHARE