മരട്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: മരട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയേ തീരൂ എന്ന സ്ഥിതിയിലാണ് സംസ്ഥാനസര്‍ക്കാരെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ നിയമപരമായി എന്ത് നടപടിയെടുക്കാനാകും എന്നതില്‍ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. ഇത് കണക്കിലെടുത്ത് മരടിലെ സമരം തല്‍ക്കാലം നിര്‍ത്തി വെക്കുകയാണെന്ന് ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി കേന്ദ്രപരിസ്ഥിതി മന്ത്രിയുമായി സംസാരിക്കും. എന്നാല്‍ ഡല്‍ഹിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാനുള്ള നിര്‍ദേശത്തില്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായില്ല. കെട്ടിടനിര്‍മാതാക്കളെയോ കമ്പനികളെയോ കരിമ്പട്ടികയില്‍ പെടുത്തുന്ന തരത്തിലുള്ള നടപടികളും സര്‍വകക്ഷി യോഗത്തിലുണ്ടായില്ല. യോഗത്തില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ പൊതുവികാരമാണ് ഉയര്‍ന്നത്. നഷ്ടപരിഹാരം ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

SHARE