മരട് ഫളാറ്റ്: സ്‌ഫോടനത്തിന് എട്ട് ദിവസം ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫഌറ്റുകള്‍ നിലംപൊത്താന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ നിയന്ത്രിത സ്‌േഫാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. നെട്ടൂരിലെ ആല്‍ഫ സെറിന്‍ ഇരട്ട സമുച്ചയങ്ങളില്‍ ഒഴികെ ബാക്കി നാലിലും ഇന്ന് സ്‌ഫോടക വസ്തുക്കള്‍ നിറക്കും. അങ്കമാലിയിലേയും പെരുമ്പാവൂരിലേയും ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഇതിനകം ഫഌറ്റുകളിലേക്ക് എത്തിച്ചു കഴിഞ്ഞു. ആല്‍ഫ ഫഌറ്റിന്റെ ഭിത്തികള്‍ പൊളിക്കുന്ന പണി പൂര്‍ത്തിയാകാത്തതിനാലാണ് ഇവിടെ സ്‌ഫോടക വസ്തു നിറക്കല്‍ നീണ്ടു പോകുന്നത്. ഇനിയും അഞ്ചോളം നിലകളിലെ ഇടഭിത്തികളാണ് നീക്കം ചെയ്യാനുള്ളത്.

ജനുവരി 11 ന് 11.30 നാണ് ആല്‍ഫയിലെ സ്‌േഫാടനം തീരുമാനിച്ചിരിക്കുന്നത്. ആല്‍ഫ ഇരട്ട ഫഌറ്റിലെ സ്‌േഫാടനങ്ങള്‍ മറുകരയായ കുണ്ടന്നൂരില്‍ നിന്ന് നിയന്ത്രിക്കാനാണ് തീരുമാനം. ആല്‍ഫ ഫഌറ്റ് പൊളിക്കാനുള്ള പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസൊ) അനുമതി ലഭിച്ചിരുന്നു. വിജയ് സ്റ്റീല്‍സിനാണ് പെസൊയുടെ അനുമതി ലഭിച്ചത്. എഡിഫസ് എഞ്ചിനീയേഴ്‌സ് കമ്പനി പൊളിക്കുന്ന മറ്റ് മൂന്ന് ഫഌറ്റുകള്‍ക്കുള്ള പെസൊ അനുമതി ഇന്ന് ലഭിച്ചേക്കും. ബാക്കി മൂന്ന് ഫഌറ്റുകളും ഇരട്ട ഭിത്തികളെല്ലാം നീക്കം ചെയ്ത് ചട്ടക്കൂട് മാത്രമായി സ്‌േഫാടനം ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്.

ജനുവരി 11 ന് പതിനൊന്ന് മണിക്ക് ആദ്യം സ്‌േഫാടനം നടക്കുന്ന ഹോളിഫെയ്ത് എച്ച് ടു ഒ 40 ഡിഗ്രി ചെരിഞ്ഞ് വീഴുന്ന തരത്തിലാണ് ക്രമീകരിക്കുന്നത്. ഇതിന് സമീപത്തു കൂടി പോകുന്ന ഐ.ഒ.സി ഇന്ധന പൈപ്പ് ലൈന്‍ ഇതിനകം കാലിയാക്കിയിട്ടുണ്ട്. പൈപ്പിന് മുകളില്‍ മണല്‍ചാക്ക് നിരത്തല്‍ പൂര്‍ത്തിയായി വരികയാണ്. പൈപ്പില്‍ വെള്ളം നിറക്കുന്ന ജോലി എട്ടിന് നടക്കും. ഇരുമ്പനം വരെയുള്ള ഭാഗം മുഴുവനും വെള്ളം നിറക്കാനാണ് പദ്ധതിയിടുന്നത്. ഭൂമിക്കടിയില്‍ രണ്ട് മീറ്റര്‍ ആഴത്തിലാണ് പൈപ്പ് ലൈന്‍ പോകുന്നത്. 50 മീറ്റര്‍ നീളത്തില്‍ മണല്‍ചാക്ക് നിറക്കും. കുണ്ടന്നൂര്‍ പാലത്തിന്റെ സുരക്ഷക്കായുള്ള നടപടികളും പൂര്‍ത്തിയായി വരികയാണ്.

ഫഌറ്റ് പൊളിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ രൂപം നല്‍കിയ കര്‍മസമിതി രണ്ടു ദിവസമായി നടത്തിയ വന്ന സമരം തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു.

SHARE