മരട്; ആദ്യ സൈറണ്‍ മുഴങ്ങി

കൊച്ചി: മരടില്‍ സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട നാല് ഫല്‍റ്റുകളില്‍ രണ്ടെണ്ണം ഇന്ന് സ്‌ഫോടനത്തിലൂടെ തകര്‍ക്കും. ഫഌറ്റ് പൊളിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ സൈറണ്‍ മുഴങ്ങി. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളാണ് പ്രദേശത്ത്് എത്തിയിരിക്കുന്നത്. ഹോളിഫെയ്ത്ത്, ആല്‍ഫ ഫല്‍റ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധനകള്‍ നടത്തി വരികയാണ്. ഈ രണ്ട് ഫല്‍റ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു. ഫല്‍റ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.

ആദ്യം നിലംപൊത്തുക ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ്. വെടിമരുന്നിലേക്ക് തീപടര്‍ത്താന്‍ ബ്ലാസ്റ്റര്‍ വിരലമര്‍ത്തുന്നതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് കായലോരത്തേക്ക് വീഴും. മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്‌ഫോടനങ്ങള്‍. അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിര്‍വശത്തുള്ള ആല്‍ഫ സെറീന്റെ വീഴ്ച.

ആദ്യസ്‌ഫോടനത്തിലെ പൊടിശല്യംമൂലം നിശ്ചയിച്ച സമയത്ത് നടക്കാനിടയില്ലെങ്കിലും 1015 മിനിറ്റില്‍ക്കൂടുതല്‍ വൈകില്ലെന്ന് ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും. നിയന്ത്രിതസ്‌ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം അവിടെയും പൂര്‍ത്തിയായി.

SHARE