നിരോധനാജ്ഞ ലംഘിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നിരോധനാജ്ഞ ലംഘിച്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: നിരോധനാജ്ഞ ലംഘിച്ച് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത രണ്ട് മലയാളം ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ഐപിസി 188 പ്രകാരമാണ് കേസ്. ശനിയാഴ്ച എച്ച്ടുഒ ഫ്‌ളാറ്റ്, ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചങ്ങള്‍ എന്നിവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത് എതിര്‍വശത്തെ കെട്ടിടത്തിന്റെ കക്കൂസില്‍ ഒളിച്ചിരുന്നാണ് പകര്‍ത്തിയത്.

ഇക്കാര്യം ചാനല്‍ റിപ്പോര്‍ട്ടര്‍ തന്നെയാണ് വാര്‍ത്തയില്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പനങ്ങാട് പൊലീസ് എസ്എച്ച്ഒ കെ.ശ്യാം പറഞ്ഞു.

SHARE