അയോധ്യാ സുപ്രീംകോടതി വിധിക്കെതിരെ മാവോവാദികളുടെ ലഘുലേഖ

കല്‍പ്പറ്റ: അയോധ്യയിലെ സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധവുമായി മാവോവാദി സംഘടനയുടെ കത്ത് വയനാട് പ്രസ്‌ക്ലബ്ലില്‍ ലഭിച്ചു. കോടതി വിധി ഹിന്ദുത്വ ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് മോദി ഭരണകൂടത്തിന്റെ അജന്‍ഡക്കനുസരിച്ച് തയ്യാറാക്കിയ തിരക്കഥയുടെ സാക്ഷാത്ക്കാരമാണെന്നാണ് കത്തില്‍ ആരോപിക്കുന്നത്. കശ്മീര്‍ വിഷയവും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതി തയ്യാറാക്കിയ പ്രസ് റിലീസാണ് പ്രസ് ക്ലബ്ബില്‍ ലഭിച്ചത്. കൈകൊണ്ടെഴുതി തയ്യാറാക്കിയ പത്രക്കുറിപ്പ് വക്താവ് അജിതയാണ് തയ്യാറാക്കിയത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 
കോടതി വിധിയേത്തുടര്‍ന്നുള്ള എല്ലാ പ്രതിഷേധങ്ങളും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാരെന്ന് കത്തില്‍ ആരോപിക്കുന്നു. എല്ലാ പ്രതിഷേധങ്ങളേയും സൈനികമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കശ്മീര്‍ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചതെന്നും കത്തില്‍ ആരോപിക്കുന്നു.

SHARE