പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പാലക്കാട് ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു

മഞ്ചക്കണ്ടി വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടത്. കുപ്പുദേവരാജിന്റെ മരണശേഷം മണിവാസകമായിരുന്നു ദളത്തിന്റെ നേതാവ്.

കഴിഞ്ഞ ദിവസം കര്‍ണാടക സ്വദേശി ശ്രീമതി, തമിഴ്‌നാട് സ്വദേശികളായ എ.എസ്. സുരേഷ്, കാര്‍ത്തി എന്നീ മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദികളില്‍ ചിലര്‍ വനത്തിലുള്ളിലേക്ക് ചിതറിയോടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്കുള്ള തിരച്ചിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തുന്നത്. ഇവരെ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് വീണ്ടും വെടിവെയ്പുണ്ടായത്.

SHARE