ഹൈദരാബാദ്: പൊലീസ് തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ജിനുഗു നരസിംഹ റെഡ്ഡി എന്ന ജംപണ്ണയും ഭാര്യയും തെലങ്കാന പൊലീസിനുമുന്നില്‍ കീഴടങ്ങി. പൊലീസ് അന്വേഷിക്കുന്ന മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇരുവരും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് കീഴടങ്ങിയത്. ജംപണ്ണ(57)യെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 24 ലക്ഷവും ഭാര്യ രജിത(37)ക്ക് 20 ലക്ഷം രൂപയുമായിരുന്നു പൊലീസ് വിലയിട്ടിരുന്നത്. വാറങ്കലിലെ തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്)യിലെ മുതിര്‍ന്ന നേതാവ് കെ ചന്ദ്രശേഖര്‍ റാവു മുഖേനയാണ് ഇരുവരും പൊലീസില്‍ കീഴടങ്ങിയത്.
സുരക്ഷാ പ്രശ്നം നേരിടുന്ന ഭൂപ്രദേശമായ കന്ദമലിലാണ് കൂടുതലായി ഇവര്‍ താമസിക്കുന്നത്. 2014ല്‍ തലനാരിഴയ്ക്ക് ഇവര്‍ അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആന്ധ്ര-ഒഡീഷ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനില്‍ 30ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.