ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

മഞ്ചക്കണ്ടിയിലെ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. മണിവാസകത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കിയത്.

മകന്റെ റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കാര്‍ത്തികിന്റെ അമ്മ ആവശ്യപ്പെട്ടു. മണിവാസകത്തെ പൊലീസ് വേട്ടയാടി കൊന്നെന്നും കൊന്നത് എന്തിനെന്ന് അറിയാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മണിവാസകത്തിന്റെ സഹോദരി പറഞ്ഞു.മൃതദേഹങ്ങളില്‍ നിരവധി പരിക്കുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ വേണ്ട രീതിയിലുള്ള അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.