വയനാട്ടില്‍ റിസോര്‍ട്ടുകളുടെ ചില്ലുകള്‍ തല്ലിതകര്‍ത്തു; മാവോയിസ്റ്റുകളെന്ന് പൊലീസ്

വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ മാവേയിസ്റ്റുകളാണെന്ന് പൊലീസ് അറിയിച്ചു. ഹോംസ്‌റ്റേയുടെ ചുമരില്‍ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.

രാവിലെ സ്ഥലത്തെത്തിയ കാവല്‍ക്കാരനാണ് ചില്ലുകള്‍ തകര്‍ത്തിട്ടിരിക്കുന്നതും, മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററുകളും കണ്ടത്. മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ആദിവാസി സ്ത്രീകളോടു മോശമായി പെരുമാറരുതെന്ന് പോസ്റ്ററില്‍ താക്കീത് നല്‍കുന്നു.മേപ്പാടി അട്ടമലയില്‍ സ്ഥിതിചെയ്യുന്ന ഹോം സ്‌റ്റേ ബംഗളൂരു സ്വദേശിയുടേയാണ്. മേപ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

SHARE