ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കോവിഡ്

ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനും മൂന്ന് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ ആരംഭിക്കാനിരുന്ന ദേശീയ ക്യാമ്പിനു മുമ്പ് നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

മന്‍പ്രീതിനെ കൂടാതെ ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്, വരുണ്‍ കുമാര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതായും സായി ക്യാമ്പസില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും മന്‍പ്രീത് പ്രസ്താവനയില്‍ വ്യക്തമാക്കി.

SHARE