ന്യൂഡല്‍ഹി: ഡല്‍ഹി നിയമഭാ തെരഞ്ഞെടുപ്പില്‍ 55 സീറ്റു നേടി തങ്ങള്‍ അധികാരത്തിലെത്തും. അപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റം പറഞ്ഞേക്കരുത് – വോട്ടെടുപ്പ് പൂര്‍ത്തിയാവുകയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നടങ്കം എ.എ.പിയുടെ ഹാട്രിക് വിജയം പ്രഖ്യാപിക്കുകയും ചെയ്ത ഘടത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി ഉയര്‍ത്തിയ അവകാശവാദമായിരുന്നു ഇത്. എക്സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ തിവാരിയുടെ ഈ വാദങ്ങള്‍ എട്ടു നിലയില്‍ പൊട്ടി. 55 സീറ്റു പോയിട്ട് കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യായ 35 സീറ്റിന്റെ ഏഴയലത്തുപോലും ബി.ജെ.പിക്ക് എത്താന്‍ കഴിഞ്ഞില്ല. ഇന്നലെ കാലത്ത് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടു മുമ്പും ഇതേ വാദം തിവാരി ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വരെ പരാജയപ്പെട്ടലാും അത്ഭുതപ്പെടാനില്ലെന്ന വാദം തലേദിവസവും അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യ മിനുട്ടുകളില്‍ തന്നെ എ.എ.പിയുടെ കുതിപ്പാണ് കണ്ടത്. തുടക്കത്തില്‍ 50 സീറ്റ് വരെ ലീഡ് നിലനിര്‍ത്തിയ എ.എ.പി വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടതോടെ തെല്ലൊന്ന് പതറി. ഒരു ഘട്ടത്തില്‍ 44 സീറ്റു വരെയായി എ.എ.പിയുടെ ലീഡ് കുറഞ്ഞു. ഇതോടെ മനോജ് തിവാരി വീണ്ടും ശ്വാസം വീണ്ടെടുത്തു.
കാത്തു നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്ന വീരവാദം അദ്ദേഹം വീണ്ടും മുഴക്കി. 20 സീറ്റില്‍ വരെ തങ്ങള്‍ക്ക് ലീഡുണ്ട്. ശേഷിക്കുന്ന സീറ്റുകളില്‍ 27 എണ്ണത്തില്‍ എ.എ.പിക്ക് ലീഡുണ്ടെങ്കിലും 700നും 1000ത്തിനും ഇടയില്‍ വോട്ടിന്റെ മാര്‍ജിന്‍ മാത്രമാണ് എ.എ.പിക്കുള്ളത്. ഇതില്‍ 15 സീറ്റെങ്കിലും നേടാനായാല്മതി. പ്രതീക്ഷയില്‍നിന്ന് പ്രതീക്ഷയിലേക്കുള്ള സ്വപ്ന സഞ്ചാരമായിരുന്നു തിവാരിയുടേത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും തിവാരിയേടുയേും ബി. ജെ.പിയുടേയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. സീറ്റു നില കുത്തനെ ഇടിഞ്ഞു. 15ഉം 14ലും എത്തിയതോടെ നേതാക്കള്‍ക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. ആരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതേയില്ല. ഒടുവില്‍ രാത്രിയോടെ അധ്യക്ഷ സ്ഥാനം രാജിവെച്ച് തിവാരി കീഴടങ്ങി.
62 സീറ്റിലും എ.എ.പി വിജയം വരിച്ചതോടെ ബി.ജെ.പിയുടെ തകര്‍ത്ത പൂര്‍ണമാവുകയായിരുന്നു.