ആ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട: ഗവര്‍ണറുടെ രക്ഷക്കെത്തി മന്‍മോഹന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയുള്ള ‘ചോദ്യം ചെയ്യലില്‍’ ആര്‍. ബി. ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രക്ഷക്കെത്തി മന്‍മോഹന്‍ സിങ്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ചോദിച്ച ചോദ്യത്തിനാണ് അതിനു താങ്കള്‍ ഉത്തരം പറയേണ്ടതില്ല എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ സിങ് പറഞ്ഞത്. പണം പിന്‍വലിക്കുന്നതില്‍ കൊണ്ടുവന്ന നിയന്ത്രണവുമായി ബന്ധപ്പെട്ടതായിരുന്നു ചോദ്യം.
നോട്ടുനിരോധനത്തെ പാര്‍ലമെ ന്റില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്ന സിങ് ഇത് സംഘടിത കൊള്ളയാണെന്നും ആരോപിച്ചിരുന്നു. നോട്ടു നിരോധനത്തിന് ശേഷമുള്ള സാഹചര്യത്തെ യുദ്ധകാലത്തോടാണ് അദ്ദേഹം ഉപമിച്ചിരുന്നത്.

SHARE