മന്‍മോഹന്‍ സിങിന്റെ മൗനമായിരുന്നു ശരിയെന്ന് മുന്‍ ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങിന്റെ മൗനമായിരുന്നു ശരിയെന്നും ബി.ജെ.പിയുടെ ബഹളം പരാജയമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവും. രാഹുല്‍ ഗാന്ധി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതുവരെ തനിക്ക് വിശ്രമമില്ല. ബി.ജെ.പിയുടെ വളര്‍ച്ച നിലച്ചു. അവര്‍ മുളപോലെയാണ്. പുറത്തുനിന്ന് നോക്കുമ്പോള്‍ ഉയരത്തിലാണെന്ന് തോന്നുമെങ്കിലും അകം മുളപോലെ പൊള്ളയാണെന്നും സിദ്ദു പറഞ്ഞു.

മുന്‍ ബി.ജെ.പി എം.പിയായിരുന്ന സിദ്ദു പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മന്‍മോഹന്‍ സിങ് പാവ പ്രധാനമന്ത്രിയാണെന്നായിരുന്നു സിദ്ദുവിന്റെ നിലപാട്. അതാണ് ഇപ്പോള്‍ സിദ്ദു തിരുത്തിയിരിക്കുന്നത്.

SHARE