കൊറോണ ഭീതി ഒഴിഞ്ഞതിനുശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പഞ്ചാബ് സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നയിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭ്യര്‍ഥന മന്‍മോഹന്‍ സിങ് സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആയിരുന്ന മൊണ്ടേക് സിങ് അലുവാലിയ അധ്യക്ഷനായ 20 അംഗ വിദഗ്ധ സമിതി പഞ്ചാബ് സര്‍ക്കാര്‍ രൂപവത്കരിച്ചു കഴിഞ്ഞു. ഈ സമിതിക്കാവും മന്‍മോഹന്‍ സിങ് മേല്‍നോട്ടം വഹിക്കുക. കോറോണ ഭീതി ഒഴിഞ്ഞശേഷം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക എന്നതടക്കമുള്ള ലക്ഷ്യങ്ങളോടെയാണ് സമിതി രൂപവത്കരിച്ചിട്ടുള്ളത്. സാമ്പത്തിക വ്യാവസായിക രംഗങ്ങളിലെ വിദഗ്ധര്‍ സമിതിയിലുണ്ട്.