‘മോദി വന്നാല്‍ രാജ്യത്തിന്റെ ദുരന്തം’, മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുന്നു

ന്യൂഡല്‍ഹി: 2014 ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുന്നു. മോദി അധികാരത്തിലെത്തിയാല്‍ അത് രാജ്യത്തിന്റെ ദുരന്തമായിരിക്കും എന്നായിരുന്നു അന്ന് മന്‍മോഹന്‍ സിങ് പറഞ്ഞത്. ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന ബി.ജെ.പി ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനും മന്‍മോഹന്‍ സിങ് അന്ന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. അഹമ്മദാബാദിലെ തെരുവില്‍ നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊലചെയ്യുന്നതാണ് കരുത്തിന്റെ അടയാളമെങ്കില്‍ ഈ രാജ്യം ആവശ്യപ്പെടുന്നത് ആ കരുത്തല്ല എന്നായിരുന്നു മന്‍മോഹന്‍ സിങ് അന്ന് പറഞ്ഞത്.

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം മോദി ഭരണത്തില്‍ രാജ്യത്തിന്റെ സര്‍വ മേഖലകളും തകര്‍ന്നടിയുകയും രാജ്യത്തിന്റെ ഭരണഘടന തന്നെ അപകടത്തിലാവുകയും ചെയ്യുമ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രസ്താവന വീണ്ടും ചര്‍ച്ചയാവുകയാണ്.

SHARE