2ജി സ്‌പെക്ട്രം വിധി: മന്‍മോഹന്‍ സിങിന്റെ പ്രതികരണം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസിലെ വിധി പ്രസ്താവത്തോട് പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്നും ഒരു തരത്തിലുമുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ലെന്നായിരുന്നു മന്‍മോഹന്‍ സിങിന്റെ പ്രതികരണം. യു.പി.എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങള്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ടുജി കേസില്‍ കനിമൊഴിയും എ.രാജയുമടക്കം പ്രതികളെ വെറുതെ വിട്ടതിനു പിന്നാലെയായിരുന്നു മന്‍മോഹന്‍ സിങിന്റെ പ്രതികരണം.

SHARE