ഡോ. മന്‍മോഹന്‍സിംഗിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: നെഞ്ചുവേദനയെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ നിരീക്ഷണത്തിലാണ് ഡോ. മന്‍മോഹന്‍സിംഗ്. നേരത്തെ രണ്ട് വട്ടം അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. ഡോ.മന്‍മോഹന്‍സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു.

SHARE