മാന്ദ്യം എന്ന വാക്കുണ്ടെന്നുപോലും അംഗീകരിക്കാത്ത സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്; മന്‍മോഹന്‍ സിംങ്

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ.് മാന്ദ്യം എന്നൊരു വാക്ക് ഉണ്ടെന്ന് അംഗീകരിക്കാത്ത ഒരു സര്‍ക്കാരാണ് ഇന്ന് നമുക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോണ്ടെക് സിംഗ് അലുവാലിയയുടെ ബാക്ക്‌സ്‌റ്റേജ്: ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ വര്‍ഷങ്ങള്‍ക്ക് പിന്നിലെ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മന്‍മോഹന്‍ സിംങിന്റെ പ്രതികരണം.

നമ്മുടെ രാജ്യത്ത് യഥാര്‍ത്ഥ ചിത്രം നോക്കിയാല്‍ ധനക്കമ്മി 9 ശതമാനം വരെ ഉയര്‍ന്നതാണ്, അത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ച്ചയിലാണെന്ന് വ്യക്തമാക്കുന്ന ബജറ്റായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ചിരുന്നത്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനങ്ങളെല്ലാം അതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

SHARE