സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം – മന്‍മോഹന്‍ സിങ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതിയാണ് മോദിയുടെ ഭരണക്കാലയളവില്‍ സംഭവിച്ചതെന്നും മന്‍മോഹന്‍ സിംങ് ആരോപിച്ചു. ഇന്ത്യയെ നശിപ്പിക്കുന്നതില്‍ നോട്ടുനിരോധനത്തിന് വലിയ പങ്കുണ്ട്. ഉത്തരവാദിത്വമില്ലായ്മയുടെ ആകെത്തുതയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷം. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രാലയം സാമ്പത്തിക വളര്‍ച്ചയുടെ കുറവ് പുറത്തുവിട്ടിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങിന്റെ പ്രതികരണം.