ആ നിമിഷം കണ്ണുനിറഞ്ഞു തുളുമ്പാതിരിക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു; മഞ്ജു വാര്യര്‍

അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായി നില്‍ക്കുന്ന സമയത്തായിരുന്നു സിനിമയില്‍ നിന്ന് മഞ്ജുവാര്യര്‍ പിന്‍വാങ്ങുന്നത്. നടന്‍ ദിലീപുമായുള്ള വിവാഹശേഷം താരം അഭിനയ ലോകത്തുനിന്ന് മാറി നിന്നു. പിന്നീട് പതിനാലുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. മടങ്ങിവരവില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ മഞ്ജു തന്റെ അഭിനയജീവിതത്തേയും തിരിച്ചുവരവിനേയും കുറിച്ച് ‘സല്ലാപം’ എന്ന പുസ്തകത്തില്‍ പറഞ്ഞിരുന്നു.

തിരിച്ചുവരവ് ഒരു പരസ്യത്തിലൂടെയായിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചനൊപ്പമായിരുന്നു പരസ്യചിത്രത്തില്‍ അഭിനയിച്ചത്. അഭിനയിക്കുന്നതിന് തൊട്ടുമുമ്പ് ബച്ചനെ കാല്‍തൊട്ടുവണങ്ങിയപ്പോള്‍ കണ്ണുനിറഞ്ഞ് തുളുമ്പിയെന്ന് മഞ്ജു എഴുതുന്നു. ഒരു കടലിരമ്പമായിരുന്നു ഉള്ളിലപ്പോള്‍. ആ നിമിഷം കണ്ണു നിറഞ്ഞു തുളുമ്പാതിരിക്കാന്‍ ഏറെ പാടുപെട്ടു. ആദ്യമായി പാടാന്‍ കയറുന്ന നഴ്‌സറി കുട്ടിയുടെ ഭയവും ആശങ്കയുമായിരുന്നു ആ നിമിഷമുണ്ടായതെന്ന് മഞ്ജു പറയുന്നു.

‘ഹൗ ഓള്‍ഡ് ആര്‍ യു’ ആയിരുന്നു മടങ്ങിവരവില്‍ താരം അഭിനയിച്ച ചിത്രം. ചിത്രം വന്‍ഹിറ്റായി മാറി. അതിനുശേഷം എന്നും എപ്പോഴും, വേട്ട, റാണി പത്മിനി എന്നിവയിലെല്ലാം മഞ്ജു അഭിനയിച്ചു.

SHARE