മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരം; ഉടന്‍ പരിഹരിക്കണമെന്ന് ജലസേചന വകുപ്പ്

റാന്നി: പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമെന്നും ഉടന്‍ പരിഹരിക്കണമെന്നും ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍. നിലവില്‍ അപകടസ്ഥിതിയില്ല. എന്നാല്‍ തകരാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി മോശമാകുമെന്ന് എഞ്ചിനീയര്‍ പറഞ്ഞു.

കനത്ത വെള്ളപ്പൊക്കത്തിലാണ് മണിയാര്‍ അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് കൊണ്‍ക്രീറ്റ് അടര്‍ന്നുപോയത്. വലതുകരയിലെ ഒന്നാം നമ്പര്‍ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തില്‍ കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയാണ്.

ശബരിഗിരി, കക്കാട് പദ്ധതികളും കാരിക്കയം, അള്ളുങ്കല്‍ എന്നീ സ്വകാര്യ പദ്ധതികളും വൈദ്യുതി ഉല്‍പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറില്‍ സംഭരിക്കുന്നത്. 31.5 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി.

SHARE