ഇംപാല്‍: മണിപ്പൂരില്‍ ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ത്രിശങ്കുവില്‍. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരും മൂന്നു ബി.ജെ.പി എംഎല്‍എമാരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എസ് സുഭാഷ് ചന്ദ്ര സിങ്, ടി.ടി ഹവോകിപ്, സാമുവല്‍ ജെന്റായി എന്നീ എം.എല്‍.എമാരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സഖ്യകക്ഷിയായ എന്‍.പി.പിയുടെ മന്ത്രിമാരായ വൈ ജോയ്കുമാര്‍ സിങ്, എന്‍.കയിസ്, എല്‍.ജയന്തകുമാര്‍ സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവര്‍ മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടി റോബിന്‍ന്ദ്രോ സിങും സ്വതന്ത്ര എംഎല്‍എ ഷഹാബുദ്ധീനും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ മണിപ്പൂരില്‍ ബിരേന്‍ സിങ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായി.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 എം.എല്‍.എമാരുമായി കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ 21 സീറ്റ് നേടിയ ബി.ജെ.പിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.
കോണ്‍ഗ്രസ് ഇതര എം.എല്‍.എമാരുടെ പിന്തുണയോടെ ആയിരുന്നു ബി.ജെ.പി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവ നാല് സീറ്റ് വീതം നേടി.
തൃണമൂലും ലോക്ജനശക്തി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ സീറ്റും വിജയിച്ചു.