മാംഗ്ലൂരിലെ ഹൈലാന്‍ഡ് ആശുപത്രിയില്‍ പൊലീസ് നടത്തിയ ഗൂണ്ടാ പ്രവര്‍ത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മാംഗളൂരു: മംഗ്ലൂരിലെ ഹൈലാന്‍ഡ് ആശുപത്രിയില്‍ പൊലീസ് നടത്തിയ ഗൂണ്ടാ പ്രവര്‍ത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൗരത്വ ഭേദഗതി നിമയത്തിനെതിരെ പ്രതിഷേധിച്ചരണ്ടുപേരെ വെടിവെച്ചുകൊന്ന സംഭവത്തിനു ശേഷമാണ് പൊലീസിന്റെ അതിക്രമം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹൈലാന്‍ഡ് ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്.

മാംഗളൂരുവില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മീഡിയാവണ്‍, എഷ്യാനെറ്റ്, 24 ന്യൂസ് അടക്കമുള്ള ചാനലുകളുടെ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍കരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസ് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങള്‍ പുറത്തറിയുന്നത് വീണ്ടും പ്രതിഷേധത്തിന് കാരണമാവുമെന്ന ഭയമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം.

CCTV

മംഗ്ലൂരിലെ ഹൈലാൻഡ് ആശുപത്രിയിൽ പൊലീസ് നടത്തിയ ഗൂണ്ടാ പ്രവർത്തനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ.

Western Ghats ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಡಿಸೆಂಬರ್ 19, 2019
SHARE