‘ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ഇവര്‍ക്ക് ആര് അധികാരം നല്‍കി’?; കങ്കണക്ക് മറുപടി നല്‍കി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തെ പൗരന്മാരെല്ലാം പരോക്ഷ നികുതി നല്‍കുന്നവരാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. രാജ്യത്ത് മൂന്നു മുതല്‍ നാലുശതമാനം വരെ ജനങ്ങള്‍ മാത്രമാണ് നികുതി അടയ്ക്കുന്നത്. ഭൂരിപക്ഷം വരുന്ന ആളുകള്‍ ഇവരെ ആശ്രയിച്ചാണ് കഴിയുന്നത്. അങ്ങനെയെരിക്കേ ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ഇവര്‍ക്ക് ആരാണ് അവകാശം നല്‍കിയതെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. നേരത്തെ കങ്കണ പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നെങ്കിലും നിലപാടില്‍ നിന്ന് പിറകോട്ട് പോകുന്നതാണ് കണ്ടത്.

‘പ്രതിഷേധിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ ആദ്യം ചെയ്യേണ്ടത്, പ്രക്ഷോഭം അക്രമാസക്തമാകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. നമ്മുടെ ജനസംഖ്യുടെ മൂന്നു മുതല്‍ നാലുശതമാനം വരെ വരുന്ന ആളുകളാണ് നികുതി അടയ്ക്കുന്നത്. മറ്റുളളവര്‍ യഥാര്‍ത്ഥത്തില്‍ ഇവരെ ആശ്രയിച്ചു കഴിയുകയാണ്. അങ്ങനെയിരിക്കേ, ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ഇവര്‍ക്ക് ആര് അധികാരം നല്‍കി?, രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുളള ശ്രമമാണിത്’ കങ്കണ പറഞ്ഞു. കങ്കണയുടെ വാക്കുകള്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. മലയാള ചലച്ചിത്ര രംഗത്തുനിന്ന് കൂടുല്‍ പേരും രംഗത്തുവന്നെങ്കിലും ബോളിവുഡില്‍ നിന്ന് വളരെ കുറച്ച് പ്രതിഷേധം മാത്രമേ ഉയര്‍ന്നിട്ടുള്ളു. നേരത്തെ പ്രതിഷേധത്തെ പിന്തുണച്ച് കങ്കണ സംസാരിച്ചിരുന്നു.

SHARE