ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരം മന്ദീപ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഹോക്കി ടീമില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങ്, സുരേന്ദര്‍ കുമാര്‍, ജസ്കരന് സിങ്ങ്, വരുണ്‍ കുമാര്‍, കൃഷ്ണന് ബഹദൂര്‍ പഥക് എന്നിവര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു.
ഓഗസ്റ്റ് 20ന് ബെംഗളൂരുവില്‍ തുടങ്ങുന്ന ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചതെന്നും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. രോഗം ബാധിച്ച മറ്റു താരങ്ങള്‍ക്കൊപ്പം മന്ദീപിനേയും ചികിത്സിക്കും.