യശ്വന്ത് സിന്‍ഹയുടെ പേരില്‍ ആള്‍മാറാട്ടം: ബിജെപി നേതാവ് അറസ്റ്റില്‍

ഗാസിയാബാദ്: മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ പേരില്‍ ആള്‍മാറ്റത്തിന് ശ്രമിച്ചതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. യു.പി ന്യൂനപക്ഷ കമ്മീഷന്‍ അംഗവും ബി.ജെ.പി നേതാവുമായ കന്‍വര്‍ അഫ്‌സല്‍ ചൗധരിയാണ് അറസ്റ്റിലായത്.

യശ്വന്ത് സിന്‍ഹയാണെന്ന് പറഞ്ഞ് തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ചൗധരിക്കെതിരായ കേസ്. മുമ്പും ചൗധരി ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ടെന്ന് ഗാസിയാബാദ് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല എന്നിവരാണെന്ന് നടിച്ചും ഫോണില്‍ സംസാരിച്ചും സ്വന്തം കാര്യം നേടാന്‍ ചൗധരി ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ബസ് കണ്ടക്ടറെ തല്ലിയ കേസിലെ പ്രതികളെ വിടാന്‍ എസ്പിയെ വിളിച്ച് ആവശ്യപ്പെട്ടതും മറ്റൊരു കേസില്‍ വേണ്ടപ്പെട്ട ഒരാള്‍ക്ക് വേണ്ടി ജില്ലാ മജിസ്‌ട്രേറ്റിനെ വിളിച്ചതുമാണ് ചൗധരിയെ കുടുക്കിയത്. സംശയം തോന്നിയ പൊലീസ് കേസ് െ്രെകംബ്രാഞ്ചിന് കൈമാറി. െ്രെകംബ്രാഞ്ചാണ് ചൗധരിയെയും സഹായി കൃഷ്ണകുമാറിനെയും അറസ്റ്റ് ചെയ്തതത്.

SHARE