കാമുകിയെ കാണാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാനെത്തിയ യുവാവിനെ ഗുജറാത്തില്‍ ബിഎസ്എഫ് പിടികൂടി

സൂറത്ത്: കാമുകിയെ കാണാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാനെത്തിയ യുവാവിനെ ബിഎസ്എഫ് പിടികൂടി 20 കാരനായ സീഷന്‍ സിദ്ധിഖിയെയാണ് ഗുജറാത്തില്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ബിഎസ്എഫ് പിടികൂടിയത്.

മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ സിദ്ധിഖി മഹാരാഷ്ട്രയിലെ ഉസ്മാനാബാദില്‍നിന്ന് അഹമ്മദ്‌നഗറിലേക്ക് സൈക്കിളിലാണ് എത്തിയത്. ഇവിടെനിന്ന് കച്ചിലേക്ക് ബൈക്കും സംഘടിപ്പിച്ചു. കുറച്ചുമാസം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാകുകയായിരുന്നു.ജൂലൈ 11ന് രാവിലെ 9.45ന് ഖാജാ നഗറിലെ വീട്ടില്‍നിന്ന് ഇറങ്ങിയ ഇയാളെ വ്യാഴാഴ്ച വൈകിട്ടാണ് ഇന്ത്യ -പാക്ക് അതിര്‍ത്തിക്ക് 1.5 കിലോമീറ്റര്‍ അടുത്തായി ബിഎസ്എഫ് കണ്ടെത്തിയത്.

SHARE