മോദിയുടെ ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് പുറത്താക്കി

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം.
നഗ്മ പര്‍വീന്‍ എന്ന യുവതിക്കാണ് ഈ അനുഭവം. താന്‍ വരച്ച ചിത്രങ്ങള്‍ ഭര്‍ത്താവ് പര്‍വേസ് ഖാനെ കാണിച്ചപ്പോള്‍ അദ്ദേഹം കോപാകുലനായെന്നും തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും നഗ്മ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നഗ്മയുടെ പിതാവ് ശംസീര്‍ ഖാന്‍ പര്‍വേസിന്റെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ മോദിയുടെയും ആദിത്യനാഥിന്റെയും മുന്‍കാല ചെയ്തികള്‍ മനസിലാക്കി കൊടുക്കുകയാണ് ചെയ്തതെന്ന് പര്‍വേസിന്റെ വീട്ടുകാര്‍ പ്രതികരിച്ചു.

SHARE