ബംഗാളില്‍ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് അടിച്ചുകൊന്നതായി ആരോപണം


പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് മര്‍ദിച്ച് കൊന്നതായി ആരോപിച്ച് ബന്ധുക്കള്‍. ബുധനാഴ്ച പശ്ചിമ ബംഗാളിലെ ഹൗറയിലാണ് ലോക്ക് ഡൗണ്‍ സമയത്ത് പാല്‍ വാങ്ങാന്‍ പോയലാല്‍ സ്വാമിയെ (32) മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് അടിച്ചുകൊന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

ഹൗറയിലെ ഒരു പ്രദേശിക ആശുപത്രിയിലെത്തിച്ചാണ് യുവാവിന്റെ മരണം സ്ഥിരീകിരച്ചത്. എന്നാല്‍ മരിച്ചയാള്‍ ഹൃദയ സംബന്ധമായ രോഗമുണ്ടായിരുന്ന ആളാണെന്നും ഹൃദയാഘതം മൂലമാണ് മരണമുണ്ടായതെന്നും പൊലീസ് പറഞ്ഞു.

പരുക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് മര്‍ദിച്ച് കൊന്നതാണെന്നുമാണ് മരിച്ച യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. പാല്‍ വാങ്ങാനായി താമസസ്ഥലത്ത് നിന്ന് പോയ യുവാവിന് പൊലീസ് ലാത്തിചാര്‍ജ് നേരിട്ടു എന്നാണ് ഭാര്യയുടെ മൊഴി.