മലപ്പുറത്ത് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച നിലയില്‍

താനൂര്‍: യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചുടി സ്വദേപൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി(40)നെയാണ് തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
ബുധനാഴ്ച രാത്രി 12 ഓടെ ഇളയ മകളുമായി മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്.

പുലര്‍ച്ച രണ്ടോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ സവാദിനെ കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ഭാര്യ: സൗജത്ത് . മക്കള്‍: സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്‌ല ഷെറി. തിരൂര്‍ ഡിവൈഎസ്പി ബിജുഭാസ്‌കര്‍, താനൂര്‍ സിഐ എംഐ ഷാജി എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു.

SHARE